InternationalLatest

വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് കോവിഡ് വീണ്ടും ബാധിക്കാനുള്ള സാധ്യത

“Manju”

വാഷിങ്ടണ്‍ : കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കോവിഡ് വീണ്ടും വരാനുള്ള ഇരട്ടിയിലധികം സാധ്യതയുണ്ടെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസിപി). അര്‍ഹരായ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യണണെന്നും സിഡിസിപി ശുപാര്‍ശ ചെയ്യുന്നു. കെന്റക്കിയില്‍ നിന്നുള്ള 246 പേരെ ഉള്‍പ്പെടുത്തിയാണ് സിഡിസിപി പഠനം നടത്തിയത്. 2020ല്‍ കോവിഡ് ബാധിച്ച ഇവര്‍ക്ക് 2021 മെയ്- ജൂണ്‍ മാസങ്ങളില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഒരു തവണ കോവിഡ് ബാധിച്ചതിനാല്‍ പ്രതിരോധം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്ന് യുഎസിലെ സെനറ്റര്‍ റാണ്ട് പോള്‍ നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് പഠനം പുറത്തുവന്നിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കാത്ത ഇവര്‍ക്ക് വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യത വാക്‌സിന്‍ സ്വീകരിച്ചവരേക്കാള്‍ 2.34 ശതമാനമാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ സ്വീകരിച്ചവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്.

Related Articles

Back to top button