KeralaLatest

ഓട്ടോ-ടാക്‌സി പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും. ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
സമരക്കാരുമായി ഗതാഗതമന്ത്രി ആന്റണി രാജു  ചര്‍ച്ച നടത്തും.
5 രൂപയെങ്കിലും കൂട്ടണമെന്ന് ആവശ്യം .ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ടാക്‌സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക,സഹായപാക്കേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു.
ഇതിന് മുമ്പ് 2018 ഡിസംബറിലാണ് സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് ഏറ്റവുമൊടുവില്‍ കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്‌സി നിരക്ക് ഉയര്‍ത്തിയിട്ടില്ല.

Related Articles

Back to top button