IndiaLatest

റോയല്‍ എന്‍ഫീല്‍ഡ് സിഇഒ പടിയിറങ്ങുന്നു

“Manju”

ചെന്നൈ: പ്രമുഖ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ വിനോദ് കെ ദാസരി പടിയിറങ്ങുന്നു. ഓഗസ്റ്റ് 13 മുതല്‍ അദ്ദേഹം സ്ഥാനം ഒഴിയുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഉടമകളായ ഐഷര്‍ മോട്ടോഴ്‍സ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

“തന്റെ വ്യക്തിപരമായ അഭിനിവേശവും അഭിലാഷവും പിന്തുടരാന്‍ സമയവും ഊര്‍ജ്ജവും നീക്കിവയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിനോദിന്റെ നീക്കം. ചെന്നൈയില്‍ നോണ്‍-പ്രൊഫിറ്റ്​ ആശുപത്രിക്ക്​ അദ്ദേഹം തുടക്കം കുറിക്കും. കുറഞ്ഞ ചെലവില്‍ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയായിരിക്കും ആശുപത്രിയുടെ ലക്ഷ്യം..” ഐഷര്‍ മോട്ടോഴ്‍സ് വ്യക്തമാക്കി.

Related Articles

Back to top button