IndiaLatest

ഒമിക്രോണ്‍ പകര്‍ച്ച : ഒരാളില്‍ നിന്ന് 1.22 ആളിലേയ്ക്കെന്ന് ആരോഗ്യമന്ത്രാലയം

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം. ഒരാളില്‍ നിന്ന് 1.22 ആള്‍ക്ക് എന്ന തോതിലാണ് ഇപ്പോള്‍ വൈറസ് പടരുന്നതെന്ന് ആരോഗ്യ മന്ത്രാലയം മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം തുടങ്ങിയതായി സംസ്ഥാന സര്‍ക്കാറും അറിയിച്ചിട്ടുണ്ട്.

ഒമിക്രോണ്‍ കേസുകള്‍ ഗുരുതരമല്ലെന്നതും കോവിഡ് മൂലമുള്ള മരണനിരക്ക് 300-ല്‍ താഴെ നില്‍ക്കുന്നതുമാണ് ഈ ഘട്ടത്തിലുള്ള ആശ്വാസമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു. എന്നാല്‍, ഇതിനെ നിസ്സാരമായി കാണരുതെന്നും ഈ അവസരത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അറിയിച്ചു. ഒമിക്രോണ്‍ അതിവേഗത്തിലാണ് മറ്റു രാജ്യങ്ങളില്‍ വ്യാപിക്കുന്നതെന്നും ആഗോള തലത്തില്‍ കേസുകള്‍ ഉയരുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടെയും വര്‍ദ്ധിക്കുന്നതെന്നും പോള്‍ സൂചിപ്പിച്ചു.

രാജ്യത്ത് 13,154 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 22 സംസ്ഥാനങ്ങളിലായി 961 ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ഇവരില്‍ 320 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, ഡല്‍ഹി, കര്‍ണാടകം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണ്.

Related Articles

Back to top button