KeralaLatestThiruvananthapuram

ഇനി ഇലക്‌ട്രിക് പോസ്റ്റില്‍ ഇ-ഓട്ടോ ചാര്‍ജിങ്

“Manju”

തിരുവനന്തപുരം: ഇ-ഓട്ടോകള്‍ക്കായി കേരളത്തിലുടനീളം വൈദ്യുത ത്തൂണുകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുും ഗതാഗതമന്ത്രി ആന്റണി രാജുവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കെ.എസ്.ഇ.ബി.യുടെ 26 വൈദ്യുതിവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും.

വൈദ്യുതിവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്  സ്വകാര്യ സംരംഭകര്‍ക്ക് ഗതാഗത വകുപ്പ് 25ശതമാനം സബ്സിഡി നല്‍കുന്നുണ്ട്. ഇതിനുള്ള നോഡല്‍ ഏജന്‍സിയായി അനര്‍ട്ടിനെ നിയമിക്കും. 1140 എണ്ണമാണ് സ്ഥാപിക്കുന്നത്. നേരത്തേ കോഴിക്കോട് നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു.

Related Articles

Back to top button