India

നേതാക്കന്മാര്‍ ബിജെപിയിലേക്ക്

“Manju”

കോണ്‍ഗ്രെസ്സുകാര്‍ക്ക് ബിജെപി യില്‍ ചേക്കേറണം അതാണ് അവരുടെ പ്രധാന ലക്‌ഷ്യം . ആ ലക്ഷ്യത്തില്‍ എത്തപെടാന്‍ വേണ്ടി കാലുവാരല്‍ നടത്താനും മുന്നണിമാറ്റം നടത്താനും കോണ്‍ഗ്രെസ്സുകാര്‍ എപ്പോഴും തയ്യാറാണ്.കോണ്‍​ഗ്രസിന്റെ സ്ഥാപിതദിനത്തിലും കോണ്‍ഗ്രസില്‍ നിന്ന്‌ ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരു റേഞ്ച് ഒകെ വേണം . എന്തയാലും ആ കാലുവാരല്‍ റേഞ്ച് കോണ്‍ഗ്രസിന് നല്ലത് പോലെയുണ്ട്.

എന്തിന് ഏറെ പറയുന്നു കോണ്‍​ഗ്രസിന്റെ സ്ഥാപിതദിനത്തില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി ബിജെപിയില്‍ ചേര്‍ന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രെസ്സിന് ഒരു വലിയ തിരിച്ചടി തന്നെയാണ് . തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന ഈ സമയത്താണ് പഞ്ചാബില്‍ രണ്ട്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ കൂടി ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറിയത്. മുതിര്‍ന്ന നേതാവും എംപിയുമായ പ്രതാപ് ബജ്‌വയുടെ സഹോദരനും ഖാദിയാന്‍ എംഎല്‍എയുമായ ഫത്തേ ജങ്‌ സിങ്‌ ബജ്‌വ, ഹര്‍ഗോബിന്ദ്പുര്‍ എംഎല്‍എ ബല്‍വീന്ദര്‍ സിങ്‌ ലഡ്ഡി എന്നിവരാണ്‌ ഒടുവില്‍ കൂറുമാറിയത്.

Related Articles

Back to top button