IndiaLatest

ചെന്നൈയില്‍ മഴക്കെടുതി തുടരുന്നു

“Manju”

ചെന്നൈ: ചെന്നൈയില്‍ മഴക്കെടുതി തുടരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളും വെളളം കൊണ്ട് മുങ്ങി. 3 പേര്‍ ഷോക്കേറ്റു മരണപ്പെട്ടു. അതേ സമയം, കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങളില്‍ പെട്ടെന്നുണ്ടായ മഴയില്‍ അപകടമുണ്ടായി. മഴ ശക്തമായതോടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചിരുന്നു. തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.

മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കല്‍ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. 10 ജില്ലകളില്‍ ജനങ്ങള്‍ക്കായി മഴ മുന്നറിയിപ്പും നല്‍കിയിരുന്നു.

Related Articles

Back to top button