IndiaLatest

കോവിഡ് വ്യാപനം; മുംബൈയില്‍ സ്‌കൂളുകള്‍ വീണ്ടും അടച്ചു

“Manju”

മുംബൈ: മുംബൈയില്‍ സ്‌കൂളുകള്‍ ജനുവരി 31 വരെ അടച്ചു. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒന്ന് മുതല്‍ ഒമ്പത്, 11 ക്ലാസുകള്‍ അടച്ചത്. അതേസമയം 10,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടരും.

അതേസമയം പൂനെയില്‍ സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. രാജ്യമൊട്ടാകെ ഒമിക്രോണ്‍ വകഭേദം അടക്കം കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരവധി സംസ്ഥാനങ്ങള്‍ ഇതിനകം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

അതേസമയം ഡെല്‍ഹിയില്‍ രണ്ട് ദിവസങ്ങളിലായി റിപോര്‍ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന് ഡെല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. നിലവില്‍ 202 രോഗികളാണ് ഡെല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button