IndiaLatest

കസേരയ്ക്കടിയിൽ രാജവെമ്പാലയെ കണ്ടെത്തി

“Manju”

തെന്മല : ആര്യങ്കാവിൽ വീട്ടിനുള്ളിലെ കസേരയ്ക്കടിയിൽ രാജവെമ്പാലയെ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ മുരുകൻപാഞ്ചാൽ സദാനന്ദഭവനത്തിൽ അനിരുദ്ധന്റെ വീട്ടിലാണ്‌ സംഭവം.
ഹാളിൽ വീട്ടുകാർ എപ്പോഴും ഉപയോഗിക്കുന്ന കസേരയ്ക്കടിയിലാണ്‌ പാമ്പിനെ കണ്ടത്. ഈസമയം അനിരുദ്ധന്റെ മകൻ തൊട്ടടുത്ത കസേരയിൽ ഇരിക്കുകയായിരുന്നു. ഭാഗ്യംകൊണ്ടാണ്‌ വീട്ടുകാർ രക്ഷപ്പെട്ടത്‌.
ടൈൽ പാകിയ വീട്ടിൽ രാജവെമ്പാല കയറിയതോടെ പരിസരവാസികൾ പരിഭ്രാന്തിയിലാണ്. വാവ സുരേഷ്‌ എത്തിയാണ് പാമ്പിനെ പിടികൂടിയത്. ജനവാസമേഖലയിൽനിന്ന് പിടികൂടുന്ന വന്യജീവികളെ ആര്യങ്കാവ് പാണ്ഡ്യൻപാറ, കരയാളർമെത്ത് ഭാഗങ്ങളിൽ തുറന്നുവിടുന്നത് അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button