KeralaLatestMalappuramThiruvananthapuramThrissur

മോര്‍ച്ചറിയുടെ താക്കോല്‍ കാണാതായതിനെചൊല്ലി പാലാ ജനറല്‍ ആശുപത്രിയില്‍ ബഹളം

“Manju”

സിന്ധുമോള്‍ ആര്‍

പാ​ലാ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മോ​ര്‍ച്ച​റി​യു​ടെ താ​ക്കോ​ല്‍ കാ​ണാ​താ​യ​തി​നെ​ച്ചൊ​ല്ലി ബ​ഹ​ളം. പ​തി​വാ​യി സൂ​ക്ഷി​ച്ചി​രു​ന്നി​ട​ത്ത് താ​ക്കോ​ല്‍ കാ​ണാ​താ​യ​താ​ണ്​ ബ​ഹ​ള​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

വി​വി​ധ സ്‌​റ്റേ​ഷ​ന്‍ അ​തി​ര്‍ത്തി​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക്​ മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി ഇ​ന്‍ക്വ​സ്​​റ്റ്​ ന​ട​ത്താ​നെ​ത്തി​യ​പ്പോ​ഴാ​ണ് താ​ക്കോ​ല്‍ കാ​ണാ​നി​ല്ലെ​ന്ന് അ​റി​ഞ്ഞ​ത്. പ​തി​വാ​യി താ​ക്കോ​ല്‍ സൂ​ക്ഷി​ക്കു​ന്നി​ട​ത്ത് തി​ര​ഞ്ഞെ​ങ്കി​ലും കി​ട്ടി​യി​ല്ല. ഇ​തി​നി​ടെ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ളി​ല്‍ ചി​ല​ര്‍ പ്ര​തി​ഷേ​ധി​ച്ചു.

തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ളെ വി​ളി​ച്ചു​വ​രു​ത്തി മോ​ര്‍ച്ച​റി തു​റ​ന്ന് ന​ട​പ​ടി പൂ​ര്‍ത്തീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​തി​വാ​യി താ​ക്കോ​ല്‍വെ​ക്കു​ന്ന സ്ഥ​ലം മാ​റി​പ്പോ​യ​താ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക്​ ഇ​ട​യാ​ക്കി​യ​ത്.

Related Articles

Back to top button