KeralaLatest

നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും തിങ്കളാഴ്ച മുതല്‍ ജോലിക്ക് എത്തണമെന്ന് ഉത്തരവ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും തിങ്കളാഴ്ച മുതല്‍ ജോലിക്ക് ഹാജരാകണം. ധന ബില്ല് പാസാക്കുന്നതിനായി ഈ മാസം അവസാനം നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ്. നിലവില്‍ 50 ശതമാനം ജീവനക്കാരാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടത്. കണ്ടെയിന്‍മെന്റ്, ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉത്തരവില്‍ ഒഴിവാക്കിയിട്ടുണ്ട്. നിയമസഭയില്‍ സന്ദര്‍‍ശകരെ അനുവദിക്കില്ല. ഓദ്യോഗിക ആവശ്യങ്ങള്‍ക്ക് വരുന്നവരെ രേഖകള്‍ പരിശോധിച്ച ശേഷമേ കടത്തിവിടുകയുള്ളൂ.

ഉറവിടം അറിയാത്ത രോഗികള്‍ കൂടിയ തലസ്ഥാനത്ത് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ അടുത്ത ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് ആരോഗ്യവിദഗ്‍ധരുടെ വിലയിരുത്തല്‍. നാല് പ്രദേശങ്ങളെ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ചെമ്മരുത്തിമുക്ക്, കുറവര,വെന്യകോട്, കേരള തമിഴ്‍നാട് അതിര്‍ത്തിയായ ഇഞ്ചിവിള എന്നീ പ്രദേശങ്ങളെയാണ് പുതുതായി കണ്ടെയിന്‍മെന്‍റ് സോണില്‍ ചേര്‍ത്തത്. പൊലീസുകാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമൂഹ വ്യാപന ഭീഷണിയുടെ മുനമ്ബിലാണ് തിരുവനന്തപുരം. നഗരപരിധിയിലെ കടകള്‍ക്ക് ഇന്നുമുതല്‍ രാത്രി ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തനാനുമതി ഉള്ളു. പാളയം മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു.

Related Articles

Back to top button