IndiaLatest

ഗോകുലം വനിതകള്‍ക്ക് വിജയം

“Manju”

ഗോകുലം വനിതകള്‍ക്ക് കേരള വനിതാ ലീഗില്‍ മറ്റൊരു വലിയ വിജയം കൂടെ. ഇന്ന് കേരള വനിതാ ലീഗില്‍ ലുക സോക്കര്‍ ക്ലബിനെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത പതിനാലു ഗോളുകളുടെ വിജയമാണ് ഇന്ന് നേടിയത്.ആദ്യ പകുതിയില്‍ തന്നെ ഗോകുലം ഇന്ന് 10 ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ഗോകുലത്തിനായി എല്‍ ഷദയി ഇന്ന് 5 ഗോളുകള്‍ നേടി. നാലു മത്സരങ്ങളില്‍ നിന്നായി താരം 22 ഗോളുകള്‍ ആണ് നേടിയത്. 10, 14, 31, 35,37 മിനുട്ടുകളില്‍ ആയിരുന്നു ഷദിയുടെ ഗോളുകള്‍. ജ്യോതി, വിന്‍ തിങ് ടോണ്‍ എന്നിവര്‍ ഹാട്രിക്കും നേടി. 2, 30, 38 മിനുട്ടുകളില്‍ ആയിരുന്നു ജ്യോതിയുടെ ഗോളുകള്‍.

മ്യാന്മാര്‍ താരം വിന്‍ തിങ് ടുണ്‍ 5, 19, 59 മിനുട്ടുകളിലും ഗോളും നേടി. നാലു മത്സരങ്ങളില്‍ 9 പോയിന്റുമായി ഗോകുലം ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ്.

Related Articles

Back to top button