Latest

നഖങ്ങൾ നീട്ടി വളർത്തി 30 വർഷം: ഏറ്റവും വലിയ നഖങ്ങളുള്ള റെക്കോർഡ്

“Manju”

നഖങ്ങൾ നീട്ടി വളർത്താൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾ അയന്നാ വില്യംസ് എന്ന യുവതിയെ കുറിച്ച് അറിയാതെ പോകരുത്. നഖങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട വ്യക്തിയാണ് അയന്ന വില്യംസ്. ലോകത്തിലെ ഏറ്റവും വലിയ നഖങ്ങളുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് അയന്ന വില്യംസിന്റെ പേരിലായിരുന്നു. 2021ൽ ആ റെക്കോർഡ് നഷ്ടമാവുകയും ചെയ്തു. അറിയാം അയന്ന വില്യംസിനെ കുറിച്ച്…..

ഹൂസ്റ്റണിലെ ടെക്‌സാസിൽ നിന്നുള്ള അയന്ന വില്യംസ് 2011ലാണ് ലോക റെക്കോർഡ് നേടുന്നത്. 1990 മുതലാണ് അയന്ന തന്റെ നഖങ്ങൾ നീട്ടി വളർത്താൻ തുടങ്ങിയത്. 2011ൽ 19 അടിയും 10.9 ഇഞ്ച് നീളവും ഈ സമയത്ത് അയന്നയുടെ നഖങ്ങൾക്ക് ഉണ്ടായിരുന്നു. രണ്ട് ബോട്ടിൽ നെയിൽ പോളിഷെങ്കിലും വേണമായിരുന്നു ഈ നഖങ്ങൾ ഭംഗിയാക്കാൻ. നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം അയന്ന 2021 ഏപ്രിലിൽ തന്റെ നഖങ്ങൾ മുറിച്ചിരുന്നു. അന്ന് നഖത്തിന്റെ നീളം 24 അടിയായിരുന്നു. ഇതോടെ ലോക റെക്കോർഡ് നഷ്ടമാവുകയും ചെയ്തു.

വെട്ടിയെടുത്ത നഖങ്ങൾ ഫ്‌ളോറിഡാ ഓർലാന്റോ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫോർട്ട്‌വർത്തിലെ ഡർമിറ്റോളജി ഓഫീസിൽ എത്തിയാണ് അയന്ന തന്റെ നീളമേറിയ നഖങ്ങൾ മുറിച്ചു മാറ്റിയത്. മൂന്ന് മണിക്കൂർ നേരം ചെലവഴിച്ച് അവസാനമായി നെയിൽപോളിഷ് ചെയ്തു. ശേഷം ഡർമിറ്റോളജിസ്റ്റ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് നഖങ്ങൾ വെട്ടിമാറ്റി. ദിനചര്യങ്ങൾ നിർവ്വഹിക്കുന്നതിന് വലിയ പ്രയാസമാണ് താൻ നേരിട്ടത്. ഇപ്പോൾ വലിയ സന്തോഷമുണ്ടെന്നുമാണ് നഖങ്ങൾ വെട്ടി മാറ്റിയ ശേഷം അയന്ന പ്രതികരിച്ചത്.

നെയിൽ ടെക്‌നീഷ്യനാണ് അയന്ന വില്യംസ്. നീളൻ നഖങ്ങൾ ഉള്ള സമയത്ത് 20 മണിക്കൂറെടുത്ത് രണ്ട് കുപ്പി നെയിൽ പോളിഷ് ഉപയോഗിച്ചാണ് അയന്ന നഖങ്ങൾ സുന്ദരമാക്കുന്നത്. ദിവസവും ആന്റി ബാക്ടീരിയ സോപ്പിച്ച് ബ്രഷുകൊണ്ട് നഖങ്ങൾ കഴുകും. ഏറ്റവും വലിയ നഖത്തിന്റെ വലിപ്പം ലോകത്തെ ഏറ്റവും ചെറിയ മനുഷ്യനായ ചന്ദ്ര ബഹാദൂർ ഡാങ്ങിന്റെ വലിപ്പത്തേക്കാൾ കൂടുതലുണ്ടായിരുന്നു. ഇടതുകൈയിലെ നഖങ്ങൾക്കാണ് വിലിപ്പക്കൂടുതൽ.

സംഭവം കൗതുകമാണെങ്കിലും അയന്നയ്‌ക്ക് കൈകൾ കൊണ്ട് എന്തെങ്കിലും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനാലാണ് ഏറെ വിഷമിച്ചാണെങ്കിൽ കൂടി നഖങ്ങൾ മുറിക്കാൻ അയന്ന തീരുമാനമെടുത്തത്. നഖങ്ങൾ ഒടിഞ്ഞാലോ എന്ന പേടി എല്ലാ ദിവസവും അയന്നയെ അലട്ടിയിരുന്നു. ഉറങ്ങുമ്പോൾ പോലും അതീവ ശ്രദ്ധയാണ് കൊടുക്കാറുള്ളത്. നഖങ്ങൾ ഇരുവശത്തും വെച്ച തലയണകളിൽ ചേർത്ത് വെച്ചാണ് ഉറങ്ങുക. വീട്ടുകാരുടെ സഹായത്തോടെയാണ് അയന്ന വസ്ത്രം ധരിക്കുന്നത് വരെ.

നഖങ്ങൾ നീട്ടി വളർത്താൻ ഇനിയും ആഗ്രഹമുണ്ട്. എന്നാൽ അത് ആറ് ഇഞ്ചിൽ കൂടാൻ അനുവദിക്കില്ല. ഒരു സ്ത്രീയുടെ ഇരുകരങ്ങളിലും നഖം വളർത്തിയ റെക്കോർഡ് 1979 ൽ ലീ റെഡ്‌മോണ്ടിനായിരുന്നു. 28 അടിയാണ് നഖത്തിന്റെ നീളം. എന്നാൽ 2009 ൽ ഒരു വാഹനാപകടത്തിൽ ഇവരുടെ നഖങ്ങൾ നഷ്ടപ്പെടുകയായിരുന്നു. ഇതോടെയാണ് അയന്ന വില്യംസ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.

ഒരു ഇന്ത്യക്കാരനും നീളൻ നഖങ്ങൾക്കുള്ള റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. പൂനെ സ്വദേശിയായ ശ്രീധർ ചില്ലാലിയ്‌ക്കായിരുന്നു റെക്കോർഡ് നേട്ടത്തിനുടമ. 66 വർഷം നഖങ്ങൾ പരിപാലിച്ച ശേഷം 82-ാം വയസ്സിൽ റെക്കോർഡിട്ട നഖം അദ്ദേഹം മുറിച്ച് മാറ്റിയിരുന്നു. എന്നാൽ അന്ന് ശ്രീധറിന്റെ ഇടതുകയ്യിലെ ചലനശേഷി നഷ്ടമാവുകയും ചെയ്തു. വർഷങ്ങളോളം നഖം നീട്ടിയതും അതിന്റെ ഭാരവും മൂലമാണ് ചലന ശേഷി നഷ്ടമായത്.

Related Articles

Back to top button