KeralaLatest

സ്കൂളുകൾ വീണ്ടും ഓണ്‍ലൈനിലേക്ക്; തീരുമാനം ഉടന്‍

“Manju”

 

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും ഓണ്‍ലൈന്‍ രീതിയിലേക്ക്. കോവിഡ് മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം വീണ്ടും ആരംഭിക്കുന്നതിനെ കുറിച്ച്‌ വിദ്യാഭ്യാസവകുപ്പും സര്‍ക്കാരും ആലോചിക്കുന്നത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കൂടുകയും ചെയ്താല്‍ ആയിരിക്കും സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. സ്‌കൂളുകളും കോളേജുകളും മാര്‍ച്ച്‌ വരെ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറാനും പരീക്ഷകള്‍ക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്ന സജ്ജീകരണവുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുംദിവസങ്ങളിലെ കോവിഡ് അവലോകന യോഗങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

 

Related Articles

Back to top button