കീവില്‍ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കുന്നു
യുക്രെയിനിലെ കീവില്‍ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കുന്നു. റഷ്യന്‍ അധിനിവേശ പശ്ചാത്തലത്തില്‍ പോളണ്ടിലേക്കു താത്കാലികമായി പ്രവര്‍ത്തനം മാറ്റിയ ഇന്ത്യന്‍ എംബസി യുക്രെയിന് തലസ്ഥാനമായ കീവില്‍ മേയ് 17 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 13നാണ് എംബസിയുടെ പ്രവര്‍ത്തനം കീവില്‍ നിന്ന് പോളണ്ടിലെ വാഴ്സയിലേക്ക് മാറ്റിയത്. അതേസമയം മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കു ഫാക്ടറിയില്‍ റഷ്യ വ്യോമാക്രമണം തുടരുന്നു. സാരമായി പരിക്കേറ്റ് ഫാക്ടറിയില്‍ കുടുങ്ങിക്കിടക്കുന്ന പോരാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചാല്‍ തടവിലാക്കിയ റഷ്യന്‍ തടവുകാരെ മോചിപ്പിക്കാമെന്ന വാഗ്ദാനവുമായി യുക്രെയ്ന് രംഗത്തുവന്നതിനു പിന്നാലെയാണ് ആക്രമണം കനത്തത്.