LatestThiruvananthapuram

പ്രതിയെ തിരഞ്ഞുപോയ വള്ളം മുങ്ങി; പൊലീസുകാരന്‍ മരിച്ചു

“Manju”

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ പൊലീസുകാരുടെ വള്ളം മറിഞ്ഞു ഒരാള്‍ മരിച്ചു. എസ്‌എപി ക്യാമ്പിലെ പൊലീസുകാരനും ആലപ്പുഴ പുന്നപ്ര സ്വദേശിയുമായ ബാലു (27) ണ്‌ മരിച്ചത്. സുധീഷ് വധക്കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിനായി വര്‍ക്കല കടയ്ക്കാവൂരിലെ തിരച്ചില്‍ നടത്തുന്നതിനിടെ പണയില്‍കടവ് പാലത്തിനടുത്താണു സംഭവം.

വള്ളത്തിലുണ്ടായിരുന്ന സിഐയും മൂന്ന് പൊലീസുകാരും നീന്തി രക്ഷപ്പെട്ടു. വള്ളം മുങ്ങി കാണാതായ ബാലുവിനെ ഏറെ നേരത്തെ തിരച്ചിലിനു ശേഷമാണ് കണ്ടെത്തിയത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

Related Articles

Back to top button