KeralaLatest

ഒറിജിനലിനെ വെല്ലുന്ന വ്യാജ ലോട്ടറികള്‍

“Manju”

ഒറിജിനലിനെ വെല്ലുന്ന ഫോട്ടോ സ്റ്റാറ്റ് ലോട്ടറികള്‍ വില്പനക്കാര്‍ക്ക് വെല്ലുവിളിയാകുന്നു. സമ്മാനാര്‍ഹമായ നമ്പരുള്ള ടിക്കറ്റിന്റെ ഫോട്ടോ സ്റ്റാറ്റ് കോപ്പിയെടുത്താണ് സമ്മാനത്തുക തട്ടിയെടുക്കുന്നത്.ഇതിന് പിന്നില്‍ വന്‍ സംഘം പ്രവര്‍‌ത്തിക്കുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

തട്ടിപ്പിന് ഇരയാകുന്നവരിലേറെയും ചെറുകിട ലോട്ടറി ഏജന്റുമാരാണ്. കഴിഞ്ഞിടെ വ്യാജ ലോട്ടറി ടിക്കറ്റ് ഒറിജിനലാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടിയ ഇടപ്പള്ളി സ്വദേശി ഡെറിക് ആന്റണിയാണ് ഒടുവില്‍ പൊലീസിന്റെ പിടിയിലായത്. മണ്ണഞ്ചേരി സ്വദേശിനിയായ മിനിയുടെ കൈയില്‍ നിന്ന് വ്യാജ ടിക്കറ്റ് നല്‍കി 500 രൂപയുടെ ലോട്ടറിയും 1500 രൂപയുമാണ് തട്ടിയെടുത്തത്. ക്യു. ആര്‍ കോഡ് ഒഴിച്ചുള്ളതെല്ലാം അതേപടി ഫോട്ടോസ്റ്റാറ്റ് ലോട്ടറിയിലുണ്ടാകും. സമാനമായ തട്ടിപ്പ് ആറുമാസം മുന്‍പ് ചേര്‍ത്തലയിലും നടന്നിരുന്നു.

Related Articles

Back to top button