India

യുവതിയെ അതിസാഹസികമായി രക്ഷിച്ച് കോസ്റ്റൽ പോലീസ്

“Manju”

 

മുംബൈ ; ആഴക്കടലിൽ വീണ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി പോലീസ്. മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപമാണ് സംഭവം. വിനോദ സഞ്ചാരിയായ യുവതിയാണ് അപകടത്തിൽ പെട്ടത്.

ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ശക്തമായ തിരമാലയടിച്ച് കടലിൽ വീഴുകയായിരുന്നു. ഇത് കണ്ടുനിന്നവരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് കോസ്റ്റൽ പോലീസും കോളബ പോലീസും എത്തി സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി.

രണ്ട് ഉദ്യോഗസ്ഥർ കടലിൽ ചാടി യുവതിയെ രക്ഷിച്ചു. തുടർന്ന് ബോട്ടിലെത്തിയ ഉദ്യോഗസ്ഥർ ഇവർക്ക് കയർ എറിഞ്ഞുകൊടുത്ത് കരയിലേക്ക് കയറ്റി. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button