India

ഇന്ത്യാ-ചൈന കമാന്റർ തല ചർച്ച ബുധനാഴ്ച;

“Manju”

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിവിഷയത്തിലെ കമാന്റർ തല ചർച്ച ബുധനാഴ്ച. 14-ാം വട്ട ചർച്ചകൾക്കാണ് 12 ബുധനാഴ്ച തുടക്കമിടുന്നത്. ചൈനയുടെ അതിർത്തി മേഖലയായ ചുഷുൽ-മോൾദോവിലാണ് ചർച്ച നടക്കുക. രാവിലെ 9.30ന് ചർച്ചകൾ ആരംഭി ക്കുമെന്ന് പ്രതിരോധവകുപ്പ് അറിയിച്ചു. നിലവിൽ ലഡാക് മേഖലയിലെ വിവിധ പ്രദേശത്തു നിന്നും ചൈനയുടെ പിന്മാറ്റം വേണ്ടവിധം നടക്കുന്നില്ല. ചൈന സ്വീകരിക്കുന്ന സുതാര്യമല്ലാത്ത നടപടികൾ ഇന്ത്യ ചർച്ചയിൽ ഉന്നയിക്കുമെന്നാണ് സൂചന. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വീരമൃത്യുവിന് ശേഷമാണ് ഇന്ത്യ-ചൈന കമാന്റർ തല ചർച്ച പുനരാരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യ-ചൈന കമാന്റർതല ചർച്ചകൾക്കൊപ്പം വിദേശകാര്യമന്ത്രാലയ പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചകളും നടക്കാറുണ്ട്. കിഴക്കൻ ലഡാക്കിലെ സംഘർഷമേഖലകളിൽ ചൈന ചർച്ചകൾക്കും ധാരണയ്‌ക്കും വിരുദ്ധമായി എടുക്കുന്ന നടപടികളിൽ ഇനിയും തീരുമാനം ആയിട്ടില്ല. പാങ്‌ഗോംഗ് ഗോഗ്രാ കുന്നിലേയും വിഷയങ്ങൾ പരിഹരിച്ചെന്നാണ് ഇന്ത്യൻ സൈന്യം അറിയി്ക്കുന്നത്. അതേ സമയം ഹോട്ട്‌ സ്പ്രിംഗ് മേഖലയിലെ വിഷയം പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനിടെ അരുണാചൽ മേഖലയിൽ 15 പ്രദേശങ്ങൾക്ക് ചൈന അവരുടെ പേരിട്ടതാണ് ഏറ്റവുമൊടുവിൽ വിദേശകാര്യമന്ത്രാലയം എതിർപ്പറിയിച്ച വിഷയം.

ടിബറ്റിന്റെ പ്രവാസി ഭരണകൂടത്തെ ഇന്ത്യൻ പാർലമെന്റംഗ പ്രതിനിധികൾ സന്ദർശി ച്ചതിനെ ചൈന വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് അരുണാചലിന്റെ കാര്യത്തിൽ ചൈന അനാവശ്യ ഇടപെടൽ നടത്തിയത്. ഇതിന് രണ്ടു മാസം മുന്നേ ടിബറ്റിലെ വിവിധ ജനവാസ മേഖലകളിൽ ചൈന നടത്തുന്ന കയ്യേറ്റവും ജനങ്ങളുടെ കയ്യിൽ നിന്നും ഭൂമിയുടെ രേഖകൾ ഒപ്പിട്ടുവാങ്ങുന്ന സംഭവവും ഇന്ത്യ അന്താരാഷ്‌ട്ര വേദിയിൽ എത്തിച്ചിരുന്നു. ഇതിനൊപ്പം ചൈനീസ് സൈന്യം ടിബറ്റിലെ അതിർത്തി മേഖലകളിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഇന്ത്യ പുറത്തുകൊണ്ടുവന്നിരുന്നു.

ഇന്ത്യ അതിർത്തിയിൽ നടത്തിക്കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യവികസനമാണ് ചൈനയെ അമ്പരപ്പിക്കുന്നത്. ലഡാക്കിലേയും ജമ്മുകശ്മീരിലേയും അതിർത്തിയിൽ മികച്ച ദേശീയപാതകളാണ് പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ലഡാക്കിലെ വിദൂര ഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തിയതും നാഴികക്കല്ലായി മാറി. ഒപ്പം ലഡാക്കിലെ വിമാനത്താവള വികസ നവും വേഗത്തിലാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

അതിവേഗം രണ്ടുലക്ഷം സൈനികരെ വാഹനത്തിൽ എത്തിക്കാനാവുന്ന നിലയിലേക്കാണ് ഇന്ത്യയുടെ ഒരുക്കം. മാത്രമല്ല പല ദേശീയപാതയിലും നേരിട്ട് വിമാനങ്ങളിറക്കാൻ പാകത്തി നുള്ള സംവിധാനവും ചൈനയെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. ഒപ്പം റഫേലിന്റെ ആദ്യ ഘട്ടത്തിലെ 36 വിമാനങ്ങളും ഇന്ത്യയിലെത്തിയത് പാകിസ്താനും ചൈനയ്‌ക്കും ഒരുപോലെ പ്രഹരമാണ്.

Related Articles

Back to top button