IndiaKeralaLatest

നെറ്റിയില്‍ വജ്രം ഘടിപ്പിച്ച്‌ അമേരിക്കന്‍ റാപ്പര്‍

“Manju”

Image result for നെറ്റിയില്‍ 175 വജ്രം ഘടിപ്പിച്ച്‌ അമേരിക്കന്‍ റാപ്പര്‍
വജ്രങ്ങളോടുള്ള അമിതമായ ഇഷ്ടം മൂലം വജ്രാഭരണങ്ങള്‍ സ്വന്തമാക്കുന്ന ധനികരെ കുറിച്ച്‌ കേട്ടിട്ടുണ്ട്. എന്നാല്‍ ഇഷ്ടം മൂത്ത് സ്വന്തം ശരീരത്തില്‍ വജ്രം ഘടിപ്പിക്കുന്നത് അപൂര്‍വമാണ്. അങ്ങനെ ഘടിപ്പിച്ചാല്‍ തന്നെ അത് എല്ലാവരും കാണുന്ന സ്ഥലത്ത് തന്നെ ആയിരിക്കണമല്ലോ, ഇതു തന്നെയാണ് അമേരിക്കന്‍ റാപ്പറായ സിമിര്‍ ബിസില്‍ വൂഡ്സ് എന്ന ലില്‍ ഉസി വെര്‍ട് ചെയ്തിരിക്കുന്നത്.

നെറ്റിയില്‍ തന്നെ ഒരു പിങ്ക് ഡയമണ്ട് ലില്‍ ഉസി ഘടിപ്പിച്ചു. വജ്രത്തിന്റെ വില കൂടി കേട്ടാലാണ് ശരിക്കും ഞെട്ടുക. 175 കോടി രൂപയുടെ പിങ്ക് ഡയമണ്ടാണ് 26 കാരനായ റാപ്പര്‍ നെറ്റിയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഫെബ്രുവരി മൂന്ന് ഡയമണ്ട് ഉള്ള മുഖത്തിന്റെ വീഡിയോയും വുഡ്സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ബ്യൂട്ടി ഈ പെയിന്‍ എന്ന തലക്കെട്ടോടെയാണ് ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ നെറ്റിയില്‍ ഡയമണ്ട് പതിച്ച റാപ്പര്‍ നൃത്തം ചെയ്യുന്നത് കാണാം. കൂടാതെ വിരലില്‍ വലിയൊരു വജ്രമോതിരവും കാതില്‍ വജ്ര കമ്മലും വുഡ്സ് അണിഞ്ഞിട്ടുണ്ട്.

Related Articles

Back to top button