IndiaLatest

ഒമിക്രോണിന്റെ എട്ടോളം ലക്ഷണങ്ങളെ ജാഗ്രതയോടെ കാണണമെന്ന് വിദഗ്ധര്‍

“Manju”

രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം അതിവേഗമാണ് കുതിച്ചുയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4461 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഗുരുതര രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ലെങ്കിലും, അതീവ ജാഗ്രത പാലിക്കേണ്ട വകഭേദമാണ് ഒമിക്രോണിന്റേത് എന്ന് ഡോക്ടര്‍മാര്‍ ഇതിനോടകം തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞതാണ്. ചില ആളുകളില്‍ രോഗം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ വന്നു പോകുമെങ്കില്‍, മറ്റ് ചിലരില്‍ അതീവ അപകടാവസ്ഥയും ഇത് സൃഷ്ടിക്കുന്നു.

ഒമിക്രോണ്‍ പിടിപെട്ടവരില്‍ പ്രധാനമായി കണ്ടു വരുന്ന ലക്ഷണങ്ങളെ കുറിച്ച്‌ അറിയാം.
അമേരിക്കയിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനാലിസിസ് പ്രകാരം ചുമ, ക്ഷീണം, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം പരിശോധന നടത്തുകയും ചികിത്സ തേടുകയും വേണമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ ജനറ്റിക് എപ്പിഡെമിയോളജി പ്രൊഫസറും, സൊയ് കൊവിഡ് സ്റ്റഡി ആപ്പിന്റെ മേധാവിയുമായ ടിം സ്‌പെക്ടര്‍ പറയുന്നു. നേരിയ പനി, ക്ഷീണം, തൊണ്ട വേദന, ശരീരവേദന, ഗന്ധവും രുചിയും നഷ്ടപ്പെടല്‍, അമിത വിയര്‍പ്പ്, കഠിനമായ തലവേദന തുടങ്ങിയവയെല്ലാം ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങളാണെന്നാണ് പറയുന്നത്.
അടുത്തിടെ ഒമിക്രോണ്‍ രോഗികളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ഛര്‍ദ്ദി, വിശപ്പില്ലായ്മ തുടങ്ങിയവയും വ്യാപകമായി കാണപ്പെടുന്നുണ്ട്. മാസ്‌ക് കൃത്യമായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ മാത്രമേ കൊറോണയെ പ്രതിരോധിക്കാനാകൂ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button