IndiaLatest

വിദ്യാലയ ശുചിത്വ സൗന്ദര്യവത്കരണ പദ്ധതിയ്‌ക്ക് തുടക്കമായി

“Manju”
വിദ്യാലയ ശുചിത്വ സൗന്ദര്യവത്കരണ പദ്ധതിയ്‌ക്ക് തുടക്കമായി

എരഞ്ഞിക്കൽ: പി വി എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാലയ ശുചത്വ സൗന്ദര്യ വത്കരണ പദ്ധതിയായ “തെളിമ” യുടെ ഉദ്ഘാടന കർമ്മവും ലോഗോ പ്രകാശനവും ശ്രീമതി ഡോ. ജയശ്രീ എസ്(ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൻ കോഴിക്കോട് കോർപ്പറേഷൻ)നിർവഹിച്ചു. ശ്രീമതി തുഷാര എസ്.എം.(കൗൺസിലർ,കോഴിക്കോട് കോർപ്പറേഷൻ)കൃഷി ത്തോട്ടം ഉദ്ഘാടനം ചെയ്തു. ശ്രീമതി. ഇ.പി.സഫീന (കൗൺസിലർ,കോഴിക്കോട് കോർപ്പറേഷൻ)വിദ്യാർത്ഥികൾക്കുള്ള ശുചിത്വ കിറ്റ് വിതരണം നടത്തി. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. രവീന്ദ്രൻ എ., ശ്രീ.സുജേഷ് എം.കെ.,ശ്രീമതി രത്നബിന്ദു എം.,ശ്രീമതി രാഗിണി എം.,ശ്രീമതി റീന ബി.,കുമാരി തീർത്ഥ ടി.എന്നിവർ സംസാരിച്ചു.

Related Articles

Back to top button