LatestThiruvananthapuram

ഇന്ന് കൊവിഡ് അവലോകന യോഗം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനവും ഒമിക്രോണ്‍ ഭീതിയും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍, മാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ നിയന്ത്രിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും.

ഒന്ന് മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനും പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് നിലവിലെ സ്ഥിതി തുടരാനും സാദ്ധ്യതയുണ്ട്. വാരാന്ത്യ നിയന്ത്രണമുള്‍പ്പെടെ യോഗം പരിഗണിക്കുമെന്നാണ് വിവരം. സ്‌കൂളുകളുടെ പ്രവര്‍ത്തനവും പരീക്ഷകളും സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്‌കൂളുകള്‍ അടയ്ക്കുന്നതില്‍ തീരുമാനം ഇന്നുണ്ടാകുമെന്ന് പിന്നീട് മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെയും എറണാകുളത്തെയും സാഹചര്യം ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എന്‍ജിനിയറിംഗ് കോളേജിലും പുതിയ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. അടുത്ത രണ്ടാഴ്ച മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്. കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന അവലോകന യോഗം വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി ചുരുക്കാനാണ് തീരുമാനിച്ചത്.

Related Articles

Back to top button