EntertainmentIndiaLatest

ലിപ്സ്റ്റിക്ക് പോട്ടാല്‍ അപ്പ റൊമ്പ റൊമ്പ ക്യൂട്ടാകും

“Manju”

ലിപ്സ്റ്റിക് പുരട്ടി പൊലീസുകാരനായ അച്ഛനെ സുന്ദരനാക്കുന്ന കൊച്ചുമിടുക്കിയുടെ വിഡിയോയാണ് ട്വിറ്ററില്‍ വൈറലാകുന്നത്.
‘പെണ്‍മക്കള്‍ അഥവാ കുട്ടികള്‍ എല്ലാ സന്തോഷവും നല്‍കുന്നു. എന്റെ മകള്‍ നിലയ്​ക്കൊപ്പം’ എന്നു കുറിച്ചുകൊണ്ടാണ് വിജയ് കുമാര്‍ ഐ.പി.എസ്. ആണ് വിഡിയോ പങ്കിട്ടിരിക്കുന്നത്.
നിലയുടെ മുന്നില്‍ മേക്കപ്പിനായി ഇരിക്കുന്ന വിജയ് കുമാറിനെയാണ് കാണാന്‍ കഴിയുക. അവള്‍ അച്ഛന്റെ ചുണ്ടില്‍ ലിപ്സ്റ്റിക് പുരട്ടുന്നതും കാണാം. അച്ഛന്‍ ഒരു പാവയെപ്പോലെയാണെന്നാണ് നില പറയുന്നത്. അച്ഛനെ സുന്ദരനാക്കാനാണ് മേക്കപ്പ് ചെയ്യുന്നതെന്നാണ് മകളുടെ വാദം.
ഈ സ്നേഹം സത്യസന്ധവും സുന്ദരവുമാണ്, താങ്കള്‍ ഒരു നല്ല പിതാവാണ്, നിഷ്കളങ്കമായ സ്നേഹത്താല്‍ അച്ഛനെ നിയന്ത്രിക്കാന്‍ രാജകുമാരിക്ക് മാത്രമേ അധികാരമുള്ളൂ തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

Related Articles

Back to top button