KeralaLatest

കനത്ത മഴ : കൃഷി ഉപേക്ഷിക്കാനൊരുങ്ങി കര്‍ഷകര്‍

“Manju”

മാന്നാര്‍: കനത്ത മഴയെ തുടര്‍ന്ന് നെല്ല് കൊയ്യാനാവാതെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍. വേനല്‍മഴയും കാറ്റും നാശം വിതച്ചതിനെത്തുടര്‍ന്ന്, ചെന്നിത്തല, മാന്നാര്‍ മേഖലയിലെ പാടശേഖരങ്ങളിലെ കര്‍ഷകരാണ് കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നത്. ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പലരും കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. വെള്ളമില്ലായ്മ, വരിനെല്ല് എന്നിവയ്ക്കു പിന്നാലെയാണ് വേനല്‍മഴയും കനത്തത്.

ഇന്നലെ രാവിലെ പോലും പാടത്തു രണ്ടടിയില്‍ കുറയാതെയാണ് വെള്ളം നില്‍ക്കുന്നത്. ഒന്നരയടി നീളമുള്ള നെല്ല് കാണാന്‍ കഴിയാത്ത വിധമാണ് പാടമാകെ വെളളം നിറഞ്ഞു കിടക്കുന്നത്. പാടത്തു വെള്ളം കെട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി.

100 ഏക്കര്‍ പാടത്തെ നെല്ലാണ് ചെന്നിത്തല 4-ാം ബ്ലോക്ക് പാടശേഖരത്തില്‍ ഉപേക്ഷിച്ചത്. കൃഷിയിറക്കാന്‍ താമസിച്ചതിനാല്‍ 150 ഏക്കറില്‍ മാത്രമാണ് കൃഷിയിറക്കിയത്. അതില്‍ 50 ഏക്കര്‍ കൊയ്തെടുത്തു. മോട്ടര്‍പുരയും തറയും പുറംബണ്ടുമെല്ലാം കവിഞ്ഞതിനാല്‍ ഇവിടെ നിന്നു പമ്പിങ് പോലും സാധ്യമല്ലെന്നു കണ്ടതോടെയാണ് കൃഷി ഉപേക്ഷിക്കുന്നതെന്ന് പാടശേഖര സമിതി സെക്രട്ടറി പ്രസന്നന്‍ നാമങ്കേരി അറിയിച്ചു. ‌

Related Articles

Back to top button