KeralaLatestMotivation

മകളുടെ വിവാഹത്തിന് സ്വ​ര്‍​ണം ഒഴിവാക്കി; നാല്​ കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടം നല്‍കി അ​​ന്ത്രു

“Manju”

മേ​പ്പ​യ്യൂ​ര്‍: ‘ഉ​പ്പാ എന്റെ ക​ല്യാ​ണ​ത്തി​ന് സ്വ​ര്‍​ണം ത​രേ​ണ്ട. ആ ​പ​ണം കൊ​ണ്ട് ന​മു​ക്ക് പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് താ​ങ്ങാ​വാം’.
മേ​പ്പ​യ്യൂ​ര്‍ പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ക​രാ​യ ഈ ​ഉ​പ്പ​യും മ​ക​ളും പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ര്‍ നി​ര്‍​മി​ക്കു​ന്ന ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ന് ധ​ന​സ​ഹാ​യ​വും ക​ല്യാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ല്‍​കും. അ​രി​ക്കു​ളം പ്ര​തീ​ക്ഷ പാ​ലി​യേ​റ്റീ​വ്, സു​ര​ക്ഷാ പാ​ലി​യേ​റ്റീ​വ് എ​ന്നി​വ​ര്‍ക്കു​മു​ണ്ട് ധ​ന​സ​ഹാ​യം. ഒ​രാ​ള്‍​ക്ക് വീ​ട് നി​ര്‍​മാ​ണ​ത്തി​നും മ​റ്റൊ​രാ​ള്‍​ക്ക് ചി​കി​ത്സ​ക്കും സ​ഹാ​യം ന​ല്‍​കി. ഒ​രു നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന്റെ വീ​ടി​ന്റെ അ​റ്റ​കു​റ്റ പ​ണി​ക്കു​ള്ള ധ​ന​സ​ഹാ​യ​വും ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ ക​ല്യാ​ണ​ത്തി​നു​ള്ള സ​ഹാ​യ​വും അ​ന്ത്രു മ​ക​ളു​ടെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ചെ​യ്തു.
30 വ​ര്‍​ഷ​മാ​യി കു​വൈ​ത്തി​ല്‍ ബി​സി​ന​സ് ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്റെ ഈ ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഭാ​ര്യ റം​ല​യും ഇ​ള​യ മ​ക​ള്‍ ഹി​ബ ഫാ​ത്തി​മ​യും എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​ന്നു. മ​ക​ളു​ടെ ക​ല്യാ​ണ​പ്പ​ന്ത​ലും വൈ​വി​ധ്യ​മാ​യാ​ണ് അ​ന്ത്രു ഒ​രു​ക്കി​യ​ത്.
ഓ​ല കൊ​ണ്ടു​ള്ള പ​ന്ത​ല്‍ അ​ല​ങ്ക​രി​ച്ച​ത് ഇ​ര​ഞ്ഞി ഇ​ല കൊ​ണ്ടും ഈ​ന്തോ​ല പ​ട്ട കൊ​ണ്ടു​മാ​ണ്. പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്ബ് ഇ​ത്ത​രം പ​ന്ത​ലു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ക്കാ​ല​ത്ത്​ അ​പൂ​ര്‍​വ​മാ​ണ്.

Related Articles

Back to top button