IndiaLatest

മീരാഭായ് ചാനു ഇനി അഡീഷണല്‍ പോലീസ് സൂപ്രണ്ട്

“Manju”

ഇംഫാല്‍: ടോക്യോ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ് സൈഖോം മീരാഭായ് ചാനു മണിപ്പൂര്‍ പോലീസിന്റെ ഭാഗമായി. മണിപ്പൂര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ടായിട്ടാണ് അവര്‍ ചുമതലയേറ്റത്. ടോക്യോ ഒളിമ്പികിസില്‍ ഭാരോദ്വഹനത്തിലെ 49 കിലോ വിഭാഗത്തിലാണ് ചാനുവിന് വെള്ളിമെഡല്‍ ലഭിച്ചത്. മണിപ്പൂര്‍ മുഖ്യമന്ത്രി നോംഗ്‌തോംബം ബിരേന്‍ സിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മീരാഭായ് ചാനു ഔദ്യോഗിക ചുമതലകളിലേക്ക് കടന്നത്.

മണിപ്പൂര്‍ പോലീസിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്ന് ചാനു പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ അവസരമൊരുക്കിത്തന്ന മണിപ്പൂരിനും, മുഖ്യമന്ത്രി നോംഗ്‌തോംബം ബിരേന്‍ സിംഗിനും ചാനു നന്ദി അറിയിച്ചു. തനിക്ക് ഇന്നോളം ഉറച്ച പിന്തുണ നല്‍കി കൂടെ നിന്ന മാതാപിതാക്കള്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നും തനിക്ക് വേണ്ടി നടത്തിയ ത്യാഗങ്ങള്‍ക്ക് അമ്മയോടും അച്ഛനോടും നന്ദി പറയുന്നുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ചാനു. ഈ നേട്ടത്തിന് പിന്നാലെ അവര്‍ക്ക് ജോലിയും ഒരു കോടി രൂപ ധനസഹായവും നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചാനു ചുമതലയേറ്റ ശേഷം ഒരു കോടി രൂപ സര്‍ക്കാര്‍ കൈമാറുകയും ചെയ്തു.

Related Articles

Back to top button