LatestThiruvananthapuram

ദേശീയ പാത അതോറിറ്റി ഏകപക്ഷീയമായ തീരുമാനം എടുക്കുന്നത് ശരിയല്ല

“Manju”

തിരുവനന്തപുരം ; ദേശീയ പാത അതോറിറ്റി ഏകപക്ഷീയമായ തീരുമാനം എടുക്കുന്നത് ശരിയല്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഇന്ന് ഉച്ചയ്ക് 12 മണിക്ക് ടണല്‍ ഭാഗികമായി തുറക്കുമെന്നും ടോള്‍ പിരിവ് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

എന്ത് തീരുമാനം എടുത്താലും അത് കളക്ടര്‍, എംഎല്‍എ മാരെ അറിയിക്കണമെന്നും കരാര്‍ വ്യവസ്ഥകള്‍ വച്ച്‌ അത് അംഗീകരിക്കാനാവില്ലെന്നും തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊണ്ട് വഴി തിരിച്ചു വിടാനാണ് ടണല്‍ തുറക്കുന്നതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല എന്ന് NHAI പറയുന്നുവെന്നും മന്ത്രി അറിയിച്ചു.

ദേശിയ പാതയുമായി വരുന്ന പാചക വാതകം അടക്കം കൊണ്ട് പോകാനുള്ള വഴിയാണ് ഇതെന്നും അതിന്റെ സുരക്ഷ പൂര്‍ണമായി ദേശീയ പാത അതോറിറ്റിക്കാണെന്നും മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button