IndiaLatest

ചെന്നൈ ബ്രാഞ്ച്  സില്‍വര്‍  ജൂബിലി ആഘോഷങ്ങള്‍: കോര്‍ഡിനേഷന്‍ ഓഫീസിന് തിരിതെളിച്ചു.

“Manju”
അക്കോമഡേഷന്‍ ഓഫീസ്

ചെന്നൈ : ശാന്തിഗിരി ആശ്രമം, ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള കോര്‍ഡിനേഷന്‍ ഓഫീസിന് തിരിതെളിച്ചു. ഇന്ന് (21-12-2023)രാവിലെ 9.00 മണിക്ക് ചെന്നൈ റീജ്യണ്‍ ഹെഡ് സ്വാമി മനുചിത് ജ്ഞാനതപസ്വി കോര്‍ഡിനേഷന്‍ ഓഫീസിന് തിരിതെളിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി, സ്വാമി ആനന്ദജ്യോതി ജ്ഞാന തപസ്വി, ബ്രഹ്മചാരി അഖിൽ ജെ.എല്‍., ബ്രഹ്മചാരി സത്പ്രഭ എം.പി. എന്നിവരും കേന്ദ്ര ഓഫീസ് പ്രതിനിധികളും ആത്മബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. കോര്‍ഡിനേഷന്‍ ഓഫീസിന്റെ ഭാഗമായി താമസം, മീഡിയ, സ്ട്രാറ്റജിക് മാനേജ് മെന്റ് ഓഫീസുകളും തുറന്നു.

മീഡിയ കോര്‍ഡിനേഷന്‍ ഓഫീസ്
സ്ട്രാറ്റജിക് മാനേജ്മെന്റ് ഓഫീസ്

Related Articles

Back to top button