IndiaLatest

റഷ്യയുടെ സ്പുടിനിക് വി അടുത്ത മാസത്തോടെ ഇന്ത്യയില്‍

“Manju”

ന്യൂഡല്‍ഹി: അടുത്ത മാസത്തോടെ രാജ്യത്ത് റഷ്യയുടെ സ്പുടിനിക് വി വാക്‌സിന്‍ ലഭ്യമാകും. ഡോ. റെഡ്ഡീസ് ലാബാണ് സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നത്. സ്പുടിനിക് വി യുടെ ഇന്ത്യന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലാബ് വ്യക്തമാക്കി കഴിഞ്ഞു. ഇറക്കുമതി വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണിപ്പോള്‍. റഷ്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് വാക്‌സിനായുള്ള ഇറക്കുമതി വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി വിവരങ്ങളുണ്ട്.

സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസത്തോടെ ഇന്ത്യന്‍ നിര്‍മ്മിത സ്പുട്‌നിക് വി വിപണിയില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നാണ് കമ്ബനി വ്യക്തമാക്കുന്നത്. ഡിജിസിഎയുടെ അനുമതി നേരത്തെ തന്നെ രണ്ട് ഡോസുള്ള സ്പുട്‌നിക്‌ വിയ്ക്ക് ലഭിച്ചിരുന്നു. സ്പുട്‌നിക് വി നിര്‍മിക്കാനാവശ്യമായ ഘടകങ്ങളില്‍ ഒന്നിന്റെ 31.5 ലക്ഷം ഡോസും മറ്റൊന്നിന്റെ 4.5 ലക്ഷം ഡോസും ഇതുവരെ ലഭ്യമായിട്ടുമുണ്ട്.

Related Articles

Back to top button