AlappuzhaKeralaLatest

ചോതി തീർത്ഥയാത്ര ജന്മഗൃഹത്തിൽ

“Manju”

ചേർത്തല (ആലപ്പുഴ) : നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ജന്മനക്ഷത്രമായ ചോതിനാളിൽ ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂരിലേക്ക് നടത്തിവരുന്ന ചോതി തീർത്ഥാടനം കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ജന്മഗൃഹം ബ്രാഞ്ചിൽ ആശ്രമ ചടങ്ങുകൾ മാത്രമായി നിജപ്പെടുത്തി. 22-ാംമത് തീർത്ഥയാത്ര വാർഷികമാണ് 2022 ജനുവരി 26 ന് സമാഗതമാകുന്നത്.

കലിയുഗധർമ്മം സംസ്ഥാപനം ചെയ്യാൻ ദൈവം മനുഷ്യരൂപത്തിൽ പിറവിയെടുത്ത പുണ്യഭൂവാണ് ചേർത്തലയിലെ ചന്ദിരൂരിർ ഗ്രാമത്തിലെ ഗുരുവിന്റെ ജന്മഗൃഹം. ഗുരു ആരെന്ന ചോദ്യത്തിന് ഉത്തരം തേടിയ ഗുരുവിന്റെ ആത്മഗുരുവിന് പോലും ദൈവം വെളിപ്പെടുത്തിക്കൊടുക്കാത്ത പ്രഹേളികയെ കേവലം പ്രാർത്ഥനകൊണ്ട് അനുഭവവേദ്യമാക്കി സംസാരസാഗരം തരണം ചെയ്യാൻ ദൈവമൊരുക്കുന്ന പവിത്രവും പാവനവുമായകർമ്മമായാണ് ചോതിതീർത്ഥാടനം ആഘോഷിക്കപ്പെടുന്നത്. ഭൗതീക ജീവിതത്തിന്റെ കാണാപ്പുറങ്ങൾ ഈ തീർത്ഥാടനത്തിലൂടെ നേരറിവായി തീർന്ന അനുഭവങ്ങൾ നിരവധിയാണ്. അത് ഇന്നും അനസ്യൂതം തുടരുന്നു.

സർക്കാർ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് ആശ്രമത്തിനുള്ളിലെ ചടങ്ങുകൾ മാത്രമായിരിക്കും ഈ വർഷത്തെ തീർത്ഥയാത്രയിലുണ്ടാവുക. തിരഞ്ഞെടുക്കപ്പെട്ടവർ ആശ്രമത്തിന് ചുറ്റും പ്രദക്ഷിണം ചെയ്ത് കോവിഡ് മാനദണ്ഡപ്രകാരം തീർത്ഥയാത്ര സമർപ്പിക്കും.

തീർത്ഥാടന വാർഷിക സമ്മേളനം സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമുള്ള ആത്മബന്ധുക്കളെ പങ്കെടുപ്പിച്ചുകൊണ്ട് 26-01-2022 ന് വൈകിട്ട് 7.3൦ മുതൽ 9.30 വരെ സൂം മാധ്യമത്തിൽ നടക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി എന്നിവരും മറ്റ് സന്യാസി സന്യാസിനിമാരും ആത്മബന്ധുക്കളും സൂം മിൽ പങ്കെടുക്കും.

ചോതി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമർപ്പണങ്ങൾ (ആശ്രമത്തിലേക്കുള്ള ഹാരം, പുഷ്പാഞ്ജലി, അന്നദാനം) താഴെ പറയുന്ന അക്കൗണ്ടിൽ ചെയ്യാവുന്നതാണ്.

Account Details :
A/c Name : Janmagriham
A/c No : 7494 0021 0000 0928
Bank : PUNJAB NATIONAL BANK
Branch : Aroor Branch
IFSC : PUNB0749400

 

Related Articles

Back to top button