InternationalLatest

വിമാനവാഹിനിയില്‍ ഇറങ്ങവേ യുദ്ധവിമാനം കടലില്‍ വീണു

“Manju”

ന്യൂയോര്‍ക്ക്: വിമാനവാഹിനിയില്‍ പറന്നിറങ്ങവേ യുദ്ധവിമാനം കടലില്‍ വീണു. യു.എസ് പസഫിക് ഫ്ലീറ്റ് കമാന്‍ഡിലെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണിലാണ് അപകടം നടന്നത്. ദക്ഷിണ ചൈന കടലില്‍, ഫിലിപ്പൈന്‍സ് തീരത്തിനു സമീപമാണ് അപകടം നടന്നത്. പരിശീലനപ്പറക്കലിനായി പറന്നുയര്‍ന്ന എഫ്-35 യുദ്ധവിമാനം തിരിച്ചിറങ്ങവേയാണ് അപകടം സംഭവിച്ചത്. പൈലറ്റ് സീറ്റ് ഇജക്‌ട് ചെയ്തു രക്ഷപ്പെട്ടതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു. ഇയാളെ, ഹെലികോപ്റ്ററില്‍ എത്തിയ രക്ഷാസംഘം കണ്ടെടുത്തു.

മൊത്തം ഏഴു പേര്‍ക്ക് പരിക്കേറ്റതായാണ് വിവരങ്ങള്‍. ഇവരെ ഫിലിപ്പൈന്‍സിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് ആര്‍ക്കും ഗുരുതരമായ പരിക്കില്ലെന്ന് യുഎസ് നേവിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രസ്താവനയുണ്ട്. അതേസമയം, അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ യു.എസ് നാവികസേന തയ്യാറായിട്ടില്ല.

Related Articles

Back to top button