IndiaLatest

എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കാറപകടത്തില്‍ മരിച്ചു

“Manju”

മുംബൈ: ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെയുള്ള ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കാറപകടത്തില്‍ മരിച്ചു.
തിഹോറ മണ്ഡലത്തിലെ എംഎല്‍എ വിജയ് റഹംഗ്ദലെയുടെ മകന്‍ അവിഷ്‌കറും സുഹൃത്തുക്കളുമാണ് മരിച്ചത്.വിദ്യാര്‍ത്ഥികള്‍ സെല്‍സുര വഴി കാറില്‍ കടന്നുപോകുമ്ബോഴായിരുന്നു അപകടം. കാറിനു മുന്നിലേയ്ക്ക് ഒരു വന്യമൃഗം ചാടുകയും മൃഗത്തെ ഇടിക്കാതിരിക്കാന്‍ കാര്‍ തിരിച്ചപ്പോള്‍ നിയന്ത്രണം തെറ്റി ഒരു കുഴിയിലേയ്ക്ക് വീഴുകയുമായിരുന്നു.
വീഴ്ചയുടെ ആഘാതത്തിലാണ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതെന്ന് എസ്‌പി പ്രശാന്ത് ഹോള്‍ക്കര്‍ പറഞ്ഞു.നീരജ് ചൗഹാന്‍, നിതേഷ് സിങ്, വിവേക് നന്ദന്‍, പ്രത്യുഷ് സിങ്, ശുഭം ജയ്സ്വാള്‍, പവന്‍ ശക്തി എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റു വിദ്യാര്‍ത്ഥികള്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് 50000രൂപ വീതവും കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും.

Related Articles

Back to top button