IndiaLatest

വാക്​സിന്‍ ​പാസ്​പോര്‍ട്ട് ; എതിര്‍പ്പ് അറിയിച്ച്‌ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: വാക്​സിന്‍ ​പാസ്​പോര്‍ട്ട്​ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തി ​ഇന്ത്യ. ജി 7 രാജ്യങ്ങളുടെ ആരോഗ്യമന്ത്രിമാരുടെ യോഗത്തിലാണ്​ ഇന്ത്യ വിയോജിപ്പ് ​ അറിയിച്ചത്​. വാക്സിന്‍ പാസ്​പോര്‍ട്ട്​ ഏര്‍പ്പെടുത്താനുള്ള തീരുമാനം വിവേചനപരമാണെന്ന്​ ഇന്ത്യ നിലപാടെടുത്തു. രാജ്യത്ത്​ മൂന്ന്​ ശതമാനം ജനങ്ങള്‍ക്ക്​ മാത്രമാണ്​ ഇതുവരെ കോവിഡ് വാക്​സിന്‍ ലഭ്യമാക്കിയത് .ജി 7 രാജ്യങ്ങളുടെ ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യക്ക് പ്രത്യേക ക്ഷണം ലഭിച്ചിരുന്നു. യോഗത്തില്‍ പ​ങ്കെടുത്ത കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനനാണ്​ എതിര്‍പ്പുമായി രംഗത്തെത്തിയത്​.

“വാക്​സിന്‍ പാസ്​പോര്‍ട്ട്​ ഏര്‍പ്പെടുത്തുന്നതില്‍ ഇന്ത്യക്ക്​ ഏതിര്‍പ്പുണ്ട്​. വികസ്വര രാജ്യങ്ങളില്‍ കുറച്ച്‌​ പേര്‍ക്ക്​ മാത്രമാണ്​ വാക്​സിന്‍ ലഭ്യമായിട്ടുള്ളത്​​. എല്ലാവര്‍ക്കും വാക്​സിന്‍ ലഭിക്കാവുന്ന സാഹചര്യം വികസ്വര രാജ്യങ്ങളിലില്ല. ” ഈ സാഹചര്യത്തില്‍ വാക്​സിന്‍ പാസ്​പോര്‍ട്ട്​ ഏര്‍പ്പെടുത്താനുള്ള തീരുമാനം വിവേചനപരമാണെന്ന്​ ഹര്‍ഷ വര്‍ധന്‍ ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധ വാക്​സി​ന്റെ ഫലപ്രാപ്​തിയെ കുറിച്ച്‌​ ബോധ്യമായതിന്​ ശേഷം മാത്രം പാസ്​പോര്‍ട്ട്​ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച്‌​ ചിന്തിച്ചാല്‍ മതി. രാജ്യത്തെ മുഴുവന്‍ പേര്‍ക്കും വാക്​സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ലോകാരോഗ്യസംഘടന സ്വീകരിക്കുകയും വേണമെന്നും കേന്ദ്രമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button