IndiaLatest

വനിതാ ഹോക്കിയില്‍ ഇന്ത്യ പുറത്ത്​

“Manju”

മസ്കത്ത്​: ഏഷ്യ കപ്പ് വനിത ഹോക്കി ടൂര്‍ണമെന്‍റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ പുറത്ത്​. സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ആദ്യ സെമിയില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയയോട് പൊരുതി തോറ്റത്​. ഇയുന്‍ബി ചെറോണ്‍, സിയുങ് ജു ലീ, ഹെയ്ജിന്‍ ചോ എന്നിവര്‍ ദക്ഷിണ കൊറിയക്കായി ഗോള്‍ നേടി. നേഹ, ലാല്‍റെംസി എന്നിവരായിരുന്നു ഇന്ത്യക്കായി ലക്ഷ്യം കണ്ടത്​.

രണ്ടാം സെമിഫൈനലില്‍ ജപ്പാന്‍ ചൈനയെ പരാജയപ്പെടുത്തി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ജപ്പാന്‍ ദക്ഷിണ കൊറിയയെയും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ത്യ-ചൈനയെയും നേരിടും. കോവിഡ്​ നിയന്ത്രണത്തെ തുടര്‍ന്ന്​ ആ​ളൊഴിഞ്ഞ ഗാലറിക്ക്​ മുന്നിലായിരുന്നു മത്സരങ്ങള്‍ നടന്നത്​.

Related Articles

Back to top button