കോട്ടയം: വിവാഹത്തിന് ഇടയില്‍ വള്ളം മറിഞ്ഞ് വരനും വധുവും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി പേര് വെള്ളത്തില്‍ വീണു.നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ നടന്ന വിവാഹാഘോഷത്തിന് ഇടയിലാണ് സംഭവം.ചൊവ്വാഴ്ചയായിരുന്നു വിവാഹം. രണ്ടുവള്ളങ്ങള്‍ കൂട്ടിക്കെട്ടിയാണ് വെള്ളത്തില്‍ കല്യാണമണ്ഡപം ഒരുക്കിയത്. എന്നാല്‍ നാല്പ്പതില് കൂടുതല്‍ ആളുകള്‍ കയറിയതോടെ ഭാരം താങ്ങാനാവാതെ വള്ളം മുങ്ങി. ആളുകളുടെ ഫോണുകളും ബാഗുകളും വെള്ളത്തില്‍ വീണു. ആരും പോലീസില്‍ പരാതിപ്പെടാതിരുന്നതിനാല്‍ അപകടം പുറംലോകമറിഞ്ഞില്ല. ഹോട്ടലില്‍ നിന്ന് കൊടൂരാറ്റിലേക്കുള്ള കൈവഴിയിലായിരുന്നു സംഭവം. ഫോണും പണവും നഷ്ടപ്പെട്ടവര്‍ ഹോട്ടല്‍ അധികൃതരുമായി വാക്കുതര്‍ക്കമുണ്ടായി. എന്നാല്‍ ആരും പരാതി നല്കാന് തയ്യാറായില്ല.
Related Articles
ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി
September 3, 2021 9:59 AM
Check Also
Close
-
തോട്ടണ്ടി അഴിമതിക്കേസ് പ്രതികളെ രക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍October 14, 2020 11:00 AM