KeralaLatest

പ്രമുഖ ഛായാഗ്രാഹകന്‍ ബി കണ്ണന്‍ അന്തരിച്ചു.

“Manju”

 

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അടുത്തിടെ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഭാരതിരാജയുടെ 2001 ൽ പുറത്തിറങ്ങിയ ‘കടല്‍പൂക്കൾ ‘ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് മികച്ച സിനിമാറ്റോഗ്രഫിക്കുള്ള ശാന്താറാം പുരസ്കാരം ലഭിച്ചു. മികച്ച ഛായാഗ്രാഹകനുള്ള തമിഴ്‍നാട് സര്‍ക്കാരിന്‍റെ പുരസ്കാരത്തിന് രണ്ടുതവണ അര്‍ഹനായതും ഭാരതിരാജ ചിത്രങ്ങളിലൂടെ ആയിരുന്നു. അഞ്ചോളം മലയാള സിനിമകള്‍ക്കും ക്യാമറ ചലിപ്പിച്ച ഇദ്ദേഹം സംവിധായകന്‍ എം ഭീംസിംഗിന്‍റെ മകനും എഡിറ്റര്‍ ബി ലെനിന്‍റെ സഹോദരനുമാണ്. ഭാര്യ കാഞ്ചന. മധുമതി, ജനനി എന്നിവര്‍ മക്കള്‍.

Related Articles

Back to top button