IndiaLatest

ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം

“Manju”

ഡല്‍ഹി : ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു. നിസ്സാരമായ പകര്‍ച്ചവ്യാധിയായി മാത്രം തുടക്കത്തില്‍ കണക്കാക്കിയിരുന്ന വൈറസ് മിന്നല്‍ വേഗത്തിലാണ് മഹാമാരിയായി വളര്‍ന്ന് ജനജീവിതത്തെ തലകീഴ് മറിച്ചത്.

രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പല രീതികളില്‍ രൂപാന്തരപ്പെട്ട വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യം വാക്സിന്‍ ആയുധമാക്കി പോരാട്ടം തുടരുകയാണ്. ഇതിനോടകം രാജ്യത്തെ 4,10,92,522 ആള്‍ക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 4,94,110 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. 3,87,13,494 പേര്‍ രോഗമുക്തരായി. മൂന്നാം തരംഗം തുടരവേ ഇരുപത് ലക്ഷം പേര്‍ കൊവിഡ് ചികിത്സ തേടുകയാണ്.

2020 ജനുവരി 30 ന് കേരളത്തില്‍ രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ രോഗത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ രാജ്യത്തിന് കഴിഞ്ഞിരുന്നില്ല. ആദ്യ ഘട്ടത്തില്‍ കൊവിഡ് വ്യാപനം പ്രതിരോധിക്കാന്‍ പലരും കൂട്ടുപിടിച്ചത് വിവാദങ്ങളെയും ആരോപണങ്ങളെയും ആയിരുന്നു.

രാജ്യം മൂന്നാം തരംഗം നേരിടുമ്പോള്‍ വാക്സിനേഷനിലും പ്രതിരോധത്തിലും ഇന്ത്യ ഏറെ മുന്നേറി കഴിഞ്ഞിരിക്കുന്നു. 165 കോടി ഡോസ് വാക്സിന്‍ നല്‍കിക്കൊണ്ട് ഇന്ത്യ ലോകത്തെ വാക്സിന്‍ വിതരണ കണക്കുകളില്‍ വന്‍ കുതിപ്പ് നടത്തി. രണ്ട് ഡോസ് വാക്സിനുകള്‍ക്ക് ശേഷം രാജ്യം ഇപ്പോള്‍ കരുതല്‍ ഡോസ് വിതരണം ചെയ്യുകയാണ്.

Related Articles

Back to top button