KeralaLatest

സംസ്ഥാനത്ത് ഓണം വരെ സ്കൂളുകള്‍ തുറക്കില്ല; മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ കൊറോണ രോ​ഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഓ​ഗസ്റ്റ് വരെ സ്കൂളുകള്‍ തുറക്കാനാവില്ലെന്നാണ് വിലയിരുത്തുന്നത്.

തുടര്‍ന്നും ഓണ്‍ലൈന്‍ പഠനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമ്പര്‍ക്കരോ​ഗികളുടെ എണ്ണം ദിവസേന വര്‍ധിച്ചു കൊണ്ടിരിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പുകളുടെ തീരുമാനം. തലസ്ഥാനത്ത് പൂന്തുറയിലേത് സൂപ്പര്‍ സ്പ്രെഡ് ആണെന്ന് കണ്ടെത്തിയ സാഹചര്യം കൂടി നിലനിര്‍ത്തിയാണ് ക്ലാസുകള്‍ ആരംഭിക്കുന്നത് നീട്ടിവെക്കാനുളള തീരുമാനം.

തലസ്ഥാനത്തെ കുമരിചന്ത രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടമായി മാറി. അതിനാല്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ഒരു സംവിധാനത്തിനും സര്‍ക്കാര്‍ ഇനി തയ്യാറാകില്ല. സ്കൂളുകള്‍ തുറന്നാല്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ രോഗവ്യാപനം വര്‍ദ്ധിക്കാന്‍ സാധ്യത ഉണ്ട്. എറണാകുളം ജില്ലയിലും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം കൂടുതലാണ്. എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്‍റെ സാധ്യതകള്‍ ശക്തമാണെന്നാണ് വിലയിരുത്തല്‍ ഈ സാഹചര്യത്തില്‍ ഓ​ഗസ്റ്റ് വരെ സ്കൂളുകള്‍ തുറക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.

Related Articles

Back to top button