IndiaLatest

സുഷമയുടെ പേരിട്ടത് ഓര്‍മ്മിച്ച്‌ നരേന്ദ്രമോദി

“Manju”

ന്യൂഡല്‍ഹി: സ്വന്തം കുടുംബത്തിലെ പെണ്‍കുഞ്ഞിന് സുഷമ സ്വരാജിന്റെ പേരിട്ട കാര്യം ഓര്‍മ്മിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. യശ്ശശരീരയായ സുഷമ സ്വരാജിന്റെ 70-ാം ജന്മദിനത്തിലായിരുന്നു സുഷമയുമായി ബന്ധപ്പെട്ട് സ്വന്തം കുടുംബത്തിലുണ്ടായ സംഭവം പങ്ക് വെച്ച്‌ ഫേസ് ബുക്കില്‍ കുറിപ്പിട്ടത്. പഞ്ചാബിലെ ജലന്ധറിലെ തിരഞ്ഞെടുപ്പ് റാലി കഴിഞ്ഞ് മടങ്ങവെയായിരുന്നു പ്രധാനമന്ത്രി ഓര്‍മ്മ പങ്ക് വെച്ചത്.

25 വര്‍ഷം മുമ്പ് ഞാന്‍ ബി.ജെ.പിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് ഒരു തിരഞ്ഞെടുപ്പ് പര്യടന വേളയില്‍ എന്റെ ഗ്രാമമായ വാധ്നഗറില്‍ സുഷമാജി സന്ദര്‍ശനം നടത്തിയപ്പോള്‍ അവര്‍ എന്റെ വീട്ടിലും എത്തി. എന്റെ അമ്മയുമായും കുറച്ച്‌ സമയം ചെലവഴിച്ചു. എന്റെ കുടുംബത്തില്‍ അനന്തിരവന് ഒരു പെണ്‍കുട്ടി ജനിച്ച സമയമായിരുന്നു അത്. ജാതകം നോക്കിയ ജ്യോതിഷി കുട്ടിക്ക് ഒരു പേര് നിര്‍ദ്ദേശിക്കുകയും എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തതായിരുന്നു. സുഷമാജിയുടെ സന്ദര്‍ശനത്തിന് ശേഷം ഇതില്‍ ഒരു വഴിത്തിരിവുണ്ടായി. സുഷമാജിയെ കണ്ട ശേഷം അമ്മ പറഞ്ഞു വീട്ടിലെ പെണ്‍കുഞ്ഞിന് സുഷമ എന്ന് പേര് വിളിച്ചാല്‍ മതിയെന്ന്. എന്റെ അമ്മ അത്ര വിദ്യാസമ്പന്നയല്ല. എന്നാല്‍ ഏറ്റവും നൂതനമായ ചിന്തകളായിരുന്നു അമ്മയുടേത്.

വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താനും ലോകത്തിന്റെ ഏത് ഭാഗത്തും ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് സഹായഹസ്തമായി മാറാനും സുഷമ സ്വരാജിന് കഴിഞ്ഞു.. നരേന്ദ്ര മോദി അനുസ്മരിച്ചു.

Related Articles

Back to top button