എച്ച്-1ബി വിസയുടെ രജിസ്ട്രേഷന് മാര്‍ച്ചില്‍
വാഷിങ്ടണ്‍: 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള എച്ച്-1ബി വിസകള്‍ക്കുള്ള പ്രാരംഭ രജിസ്ട്രേഷന് മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വിസസ് (USCIS) അറിയിച്ചു.മാര്‍ച്ച് 18 വരെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരു സ്ഥിരീകരണ നമ്ബര്‍ നല്‍കും. ഈ നമ്ബര്‍ ഉപയോഗിച്ച് രജിസ്ട്രേഷന് ട്രാക്ക് ചെയ്യാന്‍ കഴിയും. അതേസമയം, ഇതുപയോഗിച്ച് കേസ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല. 10 ഡോളറാണ് രജിസ്ട്രേഷന് ഫീസ്.
സാങ്കേതിക വിദഗ്ധരായ വിദേശികള്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനുവദിക്കുന്ന സമ്ബ്രദായമാണ് എച്ച്-1ബി വിസ. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകളാണ് യു.എസില്‍ എച്ച് -1ബി വിസ ഉപയോഗിച്ച് തൊഴിലെടുക്കാന്‍ എത്തുന്നത്.