KeralaLatest

ഡോ.സി ആര്‍ രാജഗോപാലന്‍ അന്തരിച്ചു

“Manju”

തൃശൂര്‍: അധ്യാപകനും എഴുത്തുകാരനും നാടന്‍ കലകളുടെ ഗവേഷകനുമായ ഡോ. സി ആര്‍ രാജഗോപാലന്‍ (64) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് തിങ്കളാഴ്‌ച രാവിലെയായിരുന്നു അന്ത്യം. തൃശൂര്‍ ശ്രീകേരളവര്‍മ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായും കേരള സര്‍വകലാശാലയില്‍ പ്രൊഫസറായും സേവനം അനുഷ്ഠിച്ചു.

കേരള ഫോക്‌ലോര്‍ അക്കാദമി, കേരളസംഗീത നാടക അക്കാദമി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പ്, വംശീയ സംഗീതം പ്രൊജക്‌ട്, നാടോടി രംഗാവതരണങ്ങളുടെ ദേശീ സൗന്ദര്യബോധത്തെപ്പറ്റി യൂജിസിയുടെ മേജര്‍ പ്രൊജക്‌ട് എന്നിവ ലഭിച്ചിട്ടുണ്ട്. നാട്ടറിവു പഠനത്തില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ഡിസി ബുക്സിന്റെ നാട്ടറിവുകള്‍ എന്ന 20 പുസ്തകപരമ്പരയുടെ ജനറല്‍ എഡിറ്റര്‍, കൃഷിഗീതയുടെ എഡിറ്ററുമായിരുന്നു.

Related Articles

Back to top button