IndiaKeralaLatest

തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തിരുപ്പതി: രാജ്യത്തെ സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കൊവിഡ്. ലോക്ക്ഡൌണ്‍ കഴിഞ്ഞതിന് പിന്നാലെ ജൂണ്‍ 11 തുറന്ന ക്ഷേത്രത്തിലെ 3 ജീവനക്കാര്‍ ഇതിനോടകം കൊവിഡ് ബാധിച്ച്‌ മരിച്ചതായാണ് റിപ്പോര്‍ട്ട്. കൊവിഡ് 19 ബാധിച്ച ജീവനക്കാരില്‍ 402 പേര്‍ രോഗമുക്തി നേടിയ ശേഷം ക്ഷേത്രത്തില്‍ മടങ്ങിയെത്തിയെന്നാണ് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.

338 പേര്‍ തിരുമല തിരുപ്പതി ദേവസ്ഥാനം റെസ്റ്റ് ഹൌസില്‍ ചികിത്സയിലാണ്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ശ്രീനിവാസം, വിഷ്ണുനിവാസം, മാധവം എന്നീ റസ്റ്റ്ഹൌസുകള്‍ ഇതിനോടകം കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അനില്‍ കുമാര്‍ സിംഗ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അണ്‍ലോക്ക് ഡൌണിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ കാര്യങ്ങളും കര്‍ശനമായി പിന്തുടരുന്നുണ്ടെന്നും അനില്‍ കുമാര്‍ സിംഗ് വ്യക്തമാക്കി.

Related Articles

Back to top button