InternationalLatest

വായ്പാ ദാതാവായി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി 968 മില്യണ്‍ യു എസ് ഡോളറിന്റെ വായ്പാ നല്‍കി ഇന്ത്യ. ചൈനയായിരുന്നു ഇത്രയും കാലം ശ്രീലങ്കയ്‌ക്ക് വായ്പ നല്‍കി വന്നത്. 2017 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷക്കാലം ചൈന 947 മില്യണ്‍ ഡോളറിന്റെ വായ്പ്പയാണ് നല്‍കിയിരുന്നത്. ഇതിനെ മറികടന്നാണ് ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ചൈനയുടെ അധീനതയിലുള്ള ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്കാണ് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു.

ശ്രീലങ്കയ്‌ക്ക് മേല്‍ ചൈന നടത്തുന്ന സമ്പത്തില്‍ അധിനിവേശത്തെ തന്ത്രപൂര്‍വ്വം ചെറുക്കാനാണ് ഇന്ത്യയുടെ തീരുമാനം. ശ്രീലങ്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വലിയ സഹകരണം ഇന്ത്യ നടത്തിയിരുന്നു. സമാധാന ബില്‍ഡിംഗ് കമ്മീഷന്‍, സമാധാന ബില്‍ഡിംഗ് ഫണ്ട് എന്നിവയുടെ റിപ്പോര്‍ട്ടനുസരിച്ച്‌ ഇന്ത്യ 4 ബില്യണ്‍ യു എസ് ഡോളര്‍ സാമ്പത്തിക സഹായത്തിനും ഭക്ഷണ ആവശ്യങ്ങള്‍ക്കുമായി നല്‍കി. ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയുടെ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്തെ സംരക്ഷിച്ചു നിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം സഹായങ്ങള്‍ നല്‍കിയതെന്ന് യു എന്നിലെ ഇന്ത്യന്‍ പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.

 

Related Articles

Back to top button