Latest

കുറച്ച് ദിവസത്തേക്ക് വരുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ വേണ്ട; സർക്കാർ നിർദേശങ്ങൾ ഇങ്ങനെ

“Manju”

തിരുവനന്തപുരം: കുറച്ച് ദിവസത്തേക്ക് മാത്രമായി എത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ ആവശ്യമില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഏഴ് ദിവസത്തിൽ താഴെയുള്ള ആവശ്യങ്ങൾക്കായി വരുന്ന പ്രവാസികൾക്കാണ് ക്വാറന്റൈൻ ഒഴിവാക്കിയത്. അതേസമയം ഏഴ് ദിവസം ക്വാറന്റൈൻ കഴിഞ്ഞവർക്ക് ആന്റിജൻ പരിശോധന മതിയാവുമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ കൊറോണ വൈറസ് വ്യാപനം കുറഞ്ഞുവെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ. ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഏതാനും ദിവസങ്ങളായി അരലക്ഷത്തിൽ കൂടുതൽ രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് 51,887 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഏർപ്പെടുത്തിയ കൊറോണ നിയന്ത്രണങ്ങളും തുടരുകയാണ്. ഞായറാഴ്ച നടപ്പിലാക്കുന്ന ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ തുടരുമെന്നാണ് സർക്കാർ അറിയിച്ചത്. കൂടതെ സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയേറ്ററുകൾ തുറക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. സ്വിമ്മിങ് പൂളുകളിലും ജിമ്മുകളിലും വൈറസ് വ്യാപന സാധ്യത കൂടുതലാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button