HealthLatest

പ്രായം തോന്നാതിരിക്കാനും ചുളിവുകള്‍ മാറ്റാനും ഗോജി ബെറി

“Manju”

 

നല്ല ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറമുള്ള പഴമാണ് ഗോജി ബെറി. നമ്മുടെ നാട്ടില്‍ അത്ര പ്രചാരത്തിലുള്ളതല്ല ഈ പഴം. എന്നാല്‍ ഈ വിദേശയിനം പഴത്തിന്റെ ഗുണങ്ങളറിഞ്ഞാല്‍ അത് വാങ്ങാതിരിക്കാൻ കഴിയില്ല.ഓണ്‍ലൈൻ ഷോപ്പുകളില്‍ സുലഭമായി ഇവ ലഭ്യമാണ്. നിരവധി ആരോഗ്യഗുണങ്ങളാണ് ആന്റി ഓക്സിഡന്റുകളാല്‍ സമ്ബന്നമായ ഈ പഴത്തിനുള്ളത്.
ചര്‍മ്മ സംരംക്ഷണത്തിന് വളരെ ഉത്തമമാണ് ഈ പഴം. ആന്റി ഏജിംഗ് ഗുണങ്ങളുള്ളവയാണ് ഗോജി ബെറികള്‍. പ്രായം കൂടുന്നത് മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ തടയാൻ ഇവയ്ക്ക് കഴിയും.കൂടാതെ അള്‍ട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചുളിവുകളെയും കൊളാജൻ തകരാറുകളെയും പരിഹരിക്കാനും ഇവയ്ക്ക് കഴിയും. ഭൂരിഭാഗം സൗന്ദര്യവര്‍ധക ഉത്പ്പന്നങ്ങളിലെ പ്രധാനഘടകമായ ഫൈറ്റോകെമിക്കല്‍, ബീറ്റാ കരോട്ടിൻ തുടങ്ങിയവ ഗോജി ബെറികളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചര്‍മ്മത്തിലെ വീക്കം, ചുളിവുകള്‍ തുടങ്ങിയവയെ തടയാൻ ഇവ സഹായിക്കും.
വിഷാദരോഗികള്‍ക്ക് വളരെയേരെ ഗുണം ചെയ്യുന്ന ഒന്നാണ് ഈ പഴം. നല്ല ഉറക്കം ലഭിക്കാനും ഉതകണ്ഠ മൂലമുണ്ടാകുന്ന പ്രശ്മങ്ങള്‍ പരിഹരിക്കാനും ഇവ കഴിക്കാം. ഉറക്കമില്ലായ്മ പ്രശ്നങ്ങള്‍ അലട്ടുന്നവര്‍ക്ക് ഇതിന്റെ ജ്യൂസ് പതിവായി കുടിക്കാം.
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഗോജി ബെറികള്‍ പതിവായി കഴിക്കുന്നത് ക്യാൻസര്‍ സാധ്യതകളെ തടയാനും സഹായിക്കും. വിറ്റാമിനുകളും മിനറലുകളും മറ്റ് പോഷകങ്ങളും ഇതില്‍ ധാരാളമായുണ്ട്. കൂടാതെ അയണും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയെ തടയാൻ സഹായിക്കും. കരളിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഗോജി ബെറികള്‍ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഗ്ലോക്കോമ പോലെയുള്ളവയെ തടയാൻ വിറ്റാമിൻ എ അടങ്ങിയ ഇവ സഹായിക്കും. പ്രായമായവരും കാഴ്ച മങ്ങുന്നവര്‍ക്കുമെല്ലാം ഗോജി ബെറി കഴിക്കുന്നത് വളരെ നല്ലതാണ്. പ്രമേഹരോഗികള്‍ക്ക് കഴിക്കാൻ പറ്റിയൊരു പഴമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവ ക്രമീകരിക്കും.

Related Articles

Back to top button