IndiaLatest

തെരുവ് നായയെ കാർ കയറ്റി കൊന്നു ; യുവാവ് അറസ്റ്റിൽ

“Manju”

ബെംഗളൂരു ; 23 കാരൻ ഓഡി കാർ കയറ്റി കൊന്ന തെരുവ് നായയുടെ സംസ്ക്കാരത്തിനായി എത്തിയത് നൂറുകണക്കിന് പേർ . നഗരത്തിലെ താമസക്കാർ ലാറ എന്ന് പേരിട്ട നായ ജനുവരി 26ന് ബെംഗളൂരു ജയനഗർ ഒന്നാം ബ്ലോക്കിൽ വച്ചാണ് കാർ കയറി ചത്തത് . നായയെ കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ദാരുണമായ സംഭവം പുറംലോകമറിഞ്ഞത്.

റോഡരികിൽ ഉറങ്ങുന്ന ഒരു കൂട്ടം നായ്‌ക്കൾക്ക് നേരെ യുവാവ് കാർ ഓടിച്ചു വരുന്നതും , മറ്റ് നായകൾ ചിതറി ഓടുന്നതും ഒരു നായ അതിനടിയിൽ പെടുന്നതും വീഡിയോയിൽ കാണാം.

വീഡിയോ ജനരോഷത്തിന് കാരണമായി, മൃഗസംരക്ഷണ പ്രവർത്തകരും ,നഗരവാസികളും, സെലിബ്രിറ്റികളും ഉൾപ്പെടെ പലരും സംഭവത്തെ അപലപിച്ചു. സ്ഥിരമായി ഭക്ഷണം നൽകുകയും ലാറയെ പരിചരിക്കുകയും ചെയ്യുന്നവരിൽ ഒരാളായ ബദ്രി പ്രസാദ്, കാർ ഡ്രൈവർക്കെതിരെ പോലീസിൽ പരാതിപ്പെടുക പോലും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി 30 ന് സിദ്ധാപുര പോലീസ് കാർ ഓടിച്ച ആദി എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിലെ സുമനഹള്ളിയിലെ മൃഗ ശ്മശാനത്തിലാണ് ലാറയുടെ ശവസംസ്‌കാരം നടന്നത് . അതിൽ നടിയും രാഷ്‌ട്രീയക്കാരിയും ആയ രമ്യ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മൃഗ ക്രൂരതയ്‌ക്കെതിരെ വാദിക്കുന്ന ബാനറുകൾ ഉയർത്തി സ്കൂൾ കുട്ടികളും ഉണ്ടായിരുന്നു.

Related Articles

Back to top button