KeralaLatest

കൊവിഡ് പ്രതിരോധം: മന്ത്രി ശൈലജ യു.എന്‍ ചര്‍ച്ചയില്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭ പബ്ലിക്ക് സര്‍വീസ് ഡേ 2020′ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ മന്ത്രി കെ.കെ. ശൈലജയെയും പങ്കാളിയാക്കി സംസ്ഥാന ആരാേഗ്യവകുപ്പിനെ ആദരിച്ചു. കൊവിഡ് പ്രതിരോധത്തില്‍ കൈവരിച്ച നേട്ടത്തിന്റെ പശ്ചാത്തലത്തിലാണിത്.

പൊതുസേവകരും കൊവിഡ് മഹാമാരിയും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ച ലോക നേതാക്കളും വിദഗ്ധരുമാണ് ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. പ്രതിരോധത്തില്‍ കേരളം പിന്തുടരുന്ന പ്രവര്‍ത്തനം മന്ത്രി വിശദീകരിച്ചു.
യു.എന്‍. സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യന്‍ പ്രസിഡന്റ് സഹ്‌ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യു.എന്‍. സാമ്ബത്തിക, സാമൂഹ്യകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു ഷെന്‍മിന്‍,കൊറിയന്‍ ആഭ്യന്തര സഹമന്ത്രി ഡോ. ഇന്‍ ജെയ് ലീ, അന്താരാഷ്ട്ര നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് അന്നെറ്റ് കെന്നഡി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

Related Articles

Back to top button