LatestThiruvananthapuram

ട്യൂഷന്‍ ക്ലാസില്‍ നാലാം ക്ലാസുകാരിയെ നഗ്നയാക്കി മര്‍ദ്ദിച്ച്‌ അധ്യാപിക

“Manju”

കൊല്ലം: പരവൂരില്‍ നാലാം ക്ലാസുകാരിയ്ക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. ക്ലാസ്സില്‍ പഠിച്ചില്ലെന്ന കാരണത്താല്‍ അയവാസികൂടിയായ ട്യൂഷന്‍ ടീച്ചര്‍ നാലാം ക്ലാസുകാരിയായ കുട്ടിയുടെ കാലും തുടയും ചൂരലുകൊണ്ട് അടിച്ചു പൊട്ടിച്ചു.
അടി എന്നു പറഞ്ഞാല്‍ പോര. ഇറച്ചി അറുക്കും പോലെയാണ് നാലാം ക്ലാസുകാരിയുടെ കാലില്‍ ട്യൂഷന്‍ ടീച്ചര്‍ ചൂരല്‍ പ്രയോഗം നടത്തിയിരിക്കുന്നത്. അടി കൊണ്ട് പൊട്ടിയ കുട്ടിയുടെ ഇരുപിന്‍കാലുകളിലും രക്തം കല്ലിച്ചു കിടക്കുന്ന അവസ്ഥയാണ്. പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ് നഗ്നയാക്കി നിര്‍ത്തി ഈ വിധം തല്ലിയതെന്ന് കുട്ടി പറയുന്നു. പഠിക്കാനെത്തുന്ന മറ്റു കുട്ടികളുടെ കൈയില്‍ ചൂരല്‍ കൊടുത്തും ടീച്ചര്‍ തല്ലിക്കുമായിരുന്നെന്നും കുട്ടി വെളിപ്പെടുത്തി.
കുറച്ചു ദിവസമായി ട്യൂഷനു പോകാന്‍ കുട്ടി മടി കാണിച്ചിരുന്നു. കാലിന്‍റെ പിന്നില്‍ വേദനയുണ്ടെന്നും പറഞ്ഞു. ഇതോടെ രക്ഷിതാക്കള്‍ നടത്തിയ ദേഹപരിശോധനയിലാണ് ക്രൂരമായ മര്‍ദനത്തെ കുറിച്ച്‌ വീട്ടുകാര്‍ അറിഞ്ഞത്. വീട്ടില്‍ പറയരുതെന്ന് ഭീഷണിയുമുണ്ടായിരുന്നുവെന്നാണ് കുട്ടിയില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അയല്‍വാസി കൂടിയായ അധ്യാപികയ്ക്കെതിരെ മാതാപിതാക്കള്‍ പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നല്‍കി.

Related Articles

Back to top button