IndiaKeralaLatest

മിഥുന്‍ ചക്രബര്‍ത്തി ബിജെപിയിലേക്ക്

“Manju”

കൊല്‍ക്കത്ത: മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നടനുമായ മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേരുമെന്ന് സൂചന. ഞായറാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപിയുടെ മഹാറാലിയില്‍ അദ്ദേഹം പാര്‍ടി അംഗത്വം സ്വീകരിക്കുമെന്നാണ് പുറത്ത് വരുന്ന റിപോര്‍ടുകള്‍. ഇതിന്റെ ഭാഗമായി ബിജെപി നേതൃത്വവുമായി ചക്രബര്‍ത്തി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം.

അടുത്തിടെ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി ചക്രബര്‍ത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ കരുത്തരായ നേതാക്കളില്‍ ഒരാളായ അദ്ദേഹം 2016 ലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. രാജ്യസഭാ അംഗത്വം രാജിവെച്ചതിന് പിന്നാലെയായിരുന്നു പാര്‍ടിയില്‍ നിന്നുള്ള പടിയിറക്കം.

നേരത്തെ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍വെച്ച്‌ മുന്‍ ഇന്ത്യന്‍ ക്രികെറ്റ്താരം സൗരവ് ഗാംഗുലി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മിഥുന്‍ ചക്രബര്‍ത്തിയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന തരത്തിലുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നത്.

Related Articles

Back to top button